‘ചെരാതുകള്‍’ ട്രെയിലര്‍ കാണാം

ആന്തോളജി ചിത്രം ‘ചെരാതുകള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ‘ചിത്രത്തില്‍ ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആറ് കഥകളാണ് ചിത്രത്തില്‍ ഉളളത്.

വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.

തിരഞ്ഞെടുത്ത ആറ് പുതുമുഖ സംവിധായക പ്രതിഭകളെ കോര്‍ത്തിണക്കിക്കൊണ്ട് മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ചെരാതുകള്‍’. അഞ്ചു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ് , ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. കൂടാതെ മലയാളത്തിനു അഭിമാനമായി അമേരിക്കയിലെ ന്യൂ ജേഴ്സി ഫിലിം ഫെസ്റ്റിവലില്‍ ചിരാതുകള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ് , ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു.