ചെമ്പന്‍ വിനോദിന് വിവാഹ ആശംസകളുമായി സിനിമാലോകം

ലോക്ഡൗണ്‍ കാലത്ത് വിവാഹിതനായ ചെമ്പന്‍ വിനോദിന് വിവാഹ മംഗളാശംസകളുമായി സിനിമാലോകം. വിവാഹ വാര്‍ത്ത കണ്ട നിരവധിതാരങ്ങളാണ് ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. നിരവധിപേര്‍ അദ്ദേഹത്തെ വിളിച്ചും അല്ലെതെയും ആശംസകള്‍ അയച്ചു. മറിയം തോമസ്സിനെയാണ് ചെമ്പന്‍ വിനോദ് വിവാഹം ചെയ്തത്. മറിയം സൈക്കോളജിസ്റ്റാണ്. ആഷിഖ് അബു, അനുമോള്‍, ആന്‍ അഗസ്റ്റിന്‍, രഞ്ജിത് ശങ്കര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. ലോക്ക് ഡൌണ്‍ ആയതു കാരണം കൂടുതല്‍ ആളുകള്‍ ഒന്നും പങ്കെടുക്കാതെ ചടങ്ങുകള്‍ മാത്രമായിട്ടായിരുന്നു വിവാഹം നടന്നത്. ആളുകള്‍ ഒരുമിച്ചു കൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ നടന്റെ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. നടന്റെ വിവാഹം കഴിഞ്ഞതില്‍ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. താരത്തിന്റെയും ഭാര്യയുടേയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ്

ഇയ്യോബിന്റെ പുസ്തകം, പൊറിഞ്ചു മറിയം ജോസ്, കലി, ഈ മ യൗ തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച നടനാണ് വിനോദ്. ഒരു മാസം മുന്നേ അദ്ദേഹം വിവാഹിതനാകുമെന്ന് വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു തന്റെയും ഭാര്യയുടേയും ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് ആരാധാകര്‍ക്ക് വേണ്ടി പങ്കുവെച്ചത്.