ജനുവരി മുതല്‍ ചീറ്റിങ്ങ് തുടങ്ങും… തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് ഇമ്രാന്‍ ഹാഷ്മി..

ടി സീരീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രം ചീറ്റ് ഇന്‍ഡ്യയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷ്രേയ ധന്‍വന്‍താരിയാണ് നായിക വേഷത്തിലെത്തുന്നത്. ചീറ്റിങ്ങ് ജനുവരി 25 മുതല്‍ തുടങ്ങും എന്ന വാചകത്തോടെ ഇമ്രാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

ഡ്രാമ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ താറുമാറായ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും ഇ സംവിധാനത്തില്‍ വിലസി നടക്കുന്ന വമ്പന്‍മാരെക്കുറിച്ചും പറഞ്ഞുപോകുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് പുറത്തിറങ്ങും. ടി സീരീസും എലിപ്‌സിസ് എന്റര്‍റ്റെയ്ന്‍മെന്റും ഇമ്രാന്‍ ഹാഷ്മി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രെയ്‌ലര്‍ കാണാം…..