‘ചാള’യെ പറ്റി വ്യാജ വാര്‍ത്ത, മിനിമം ഒരു തിമിങ്കലമെങ്കിലും വേണ്ടെയെന്ന് ജിസ് ജോയ്

പൃഥ്വിരാജ്-ജിസ് ജോയ് കൂട്ടുകെട്ടില്‍ ചാള എന്ന സിനിമ ഒരുങ്ങുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു.എന്നാല്‍ പോസ്റ്ററും സിനിമയും വ്യാജമാണെന്ന് സംവിധായകന്‍ ജിസ് ജോയ് വ്യക്തമാക്കി. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം ഉടന്‍ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റര്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ ജിസ് ജോയ് വാര്‍ത്ത വ്യാജമാണെന്ന് പ്രഖ്യാപിച്ചത്. ‘ചാള നോട്ട് എ ഫിഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഇത് ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസും പോസ്റ്ററുമാണ്. മിനിമം ഒരു തിമിങ്കലമെങ്കിലും വേണ്ടേ’ എന്നാണ് ജിസ് ജോയ് പോസ്റ്റര്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

മോഹന്‍ കുമാര്‍ഫാന്‍സ് ആണ് അടുത്തിടെ പുറത്തിറയങ്ങിയ ജിസ് ജോയി ചിത്രം.കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മോഹന്‍കുമാര്‍ ഫാന്‍സ്. മാര്‍ച്ച് മാസത്തിലാണ് മോഹന്‍കുമാ ഫാന്‍സ് തീയറ്ററില്‍ റിലീസ് ചെയ്തത്. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. പ്രിന്‍സ് ജോര്‍ജ് സംഗീതം സംവിധാനം. രതിഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.