വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി- celluloid in film
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോതന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ദിലീപിന്റെ ഹര്‍ജി തള്ളിയത്.
ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് നല്‍കണമെന്ന് ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.