സേതുരാമയ്യർ ഇനി നെറ്റ്ഫ്ളിക്സിൽ

','

' ); } ?>

മമ്മൂട്ടിയെ പ്രധാനകഥാപാത്രമായി എത്തിയ ‘സിബിഐ 5 ദ ബ്രെയ്ന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 12 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. മെയ് 1 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിന് തിരക്കഥ ഒരുക്കിയത് എസ് എന്‍ സ്വാമിയാണ്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടത്തോടെയാണ് സിനിമ റിലീസ് ചെയ്തത്.

 

സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍-സിറിള്‍ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.

മറ്റ് ചിത്രങ്ങളായ ശിവ കാര്‍ത്തികേയന്റെ ഡോണ്‍ ജൂണ്‍ പത്തിന് നെറ്റ്ഫ്‌ലിക്‌സിലും,അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് ജൂണ്‍ 10ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് സിനിമ മാര്‍ച്ച് 18നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് നായിക.