മതവികാരം വ്രണപ്പെടുത്തുന്നു ‘താണ്ഡവി’നെതിരെ ബിജെപി

','

' ); } ?>

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘താണ്ഡവ്’ എന്ന ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വെബ്‌സീരീസ് താണ്ഡവിനെതിരെ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്രവാര്‍ത്ത പ്രക്ഷേപണ മന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പോലീസിലും ബിജെപി പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് വെബ് സീരീസിന്റെ അണിയറപ്രവര്‍ത്തകരോട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയത്. താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയത്. സീരീസ് ഹിന്ദു ദൈവങ്ങളെ മനഃപൂര്‍വം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തെന്നും കൊട്ടക് ആരോപിച്ചു.