കേക്ക് സ്റ്റോറി’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഏപ്രിൽ 19നു തിയേറ്ററുകളിലെത്തും

','

' ); } ?>

ഹിറ്റ് ചിത്രങ്ങളായ മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു എന്നിവക്ക് ശേഷം പ്രശസ്ത സംവിധായകൻ സുനിൽ ഒരുക്കുന്ന പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’ സെൻസർ ബോർഡിൽ നിന്ന് ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി. ഏപ്രിൽ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഒരു കേക്കിന് പിന്നിലുള്ള രസകരമായ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ സംവിധായകൻ സുനിലിന്റെ മകൾ വേദ സുനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥയും വേദ തന്നെ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അച്ഛന്റെ കൂടെ വിവിധ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും എഡിറ്ററായും പ്രവർത്തിച്ച വേദയുടെ ആദ്യത്തെ തിരക്കഥയാണിത്. ‘പന്ത്രണ്ടുമണിയും പതിനെട്ടുവയസ്സും’ എന്ന പുസ്തകം വേദയുടേതാണ്.

ചിത്രവേദ റിലീസിന്റേയും ജെകെആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേദയ്‌ക്ക് ഒപ്പം അശോകൻ, ബാബു ആൻറണി, ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ടിഎസ് സജി, സംഗീത കിംഗ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിൽ ജോസഫ് (യുഎസ്എ), മിലിക്ക (സെർബിയ), ലൂസ് (കാലിഫോർണിയ), നാസ്തിയ (മോസ്കോ) അടക്കമുള്ള അഞ്ച് വിദേശ താരങ്ങളും അഭിനയിക്കുന്നു. കൂടാതെ തമിഴ് നടൻ റെഡിൻ കിംഗ്സ്ലിയും ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

ഛായാഗ്രഹണം: ആർ.എച്ച്. അശോക്, പ്രദീപ് നായർ, സംഗീതം: ജെറി അമൽദേവ്, എസ്.പി. വെങ്കിടേഷ്പ, ശ്ചാത്തല സംഗീതം: റോണി റാഫേൽ
എഡിറ്റിംഗ്: എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്ക്‌അപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, പ്രൊജക്ട് ഡിസൈനർ: എൻ.എം. ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാൾ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, അസിസ്റ്റൻറ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ.എം, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, സ്റ്റിൽസ്: ഷാലു പേയാട്, പി.ആർ.ഒ.: ആതിര ദിൽജിത്ത്