‘ ലീലാ വിലാസം കൃഷ്ണന്‍ കുട്ടി’യുമായി വിശ്വന്‍ ,ജസ്റ്റ് റിമംബര്‍ ദാറ്റ്

തന്റെ നാലാമത്തെ സിനിമ അനൗണ്‍സ് ചെയ്ത് സംവിധായകന്‍ സി. വിശ്വനാഥന്‍ വിശ്വന്‍. ‘ലീലാ വിലാസം കൃഷ്ണന്‍ കുട്ടി’യെന്നാണ് ചിത്രത്തിന്റെ പേര്.ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് നായകനായി എത്തുന്നത്.സംവിധാകന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.കൂടാതെ അതോടൊപ്പം ഒരു കുറിപ്പും ചേര്‍ത്തിരുന്നു.

എന്റെ നാലാമത്തെ സിനിമ അനൗൺസ് ചെയ്ത ദിവസമാണ് ഇന്ന് .കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമ “ഉണ്ടയാക്കാൻ ” നടക്കുന്ന ഒരു മനുഷ്യനാണ് ഞാൻ .എന്റെ പിൻഗാമികളായ ചെറുപ്പക്കാർക്ക് വേണ്ടിയാണ് ഞാൻ ഈ കുറുപ്പ് എഴുതുന്നത് .എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐ പി എസ് ആണ് .ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു .സിനിമയുടെ പൂജ നടന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു.കിരൺ ബേദി ഐ പി എസ് ആയിരുന്നു മുഖ്യ അതിഥി .പോരാത്തതിന് ഈ രാജ്യത്തെ സകല ഐപിഎസ് കാരും ഐ എ എസ് കാരും .. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല .സുഹൃത്തുക്കളെ ഇത്തരം കലാപരിപാടിയിലൊന്നും ഒരു കാര്യവുമില്ല .. സിനിമ നന്നായാൽ നന്നായി മോശമായാൽ സ്വന്തം തന്തവരെ തെറി വിളിക്കും ജസ്റ്റ് റിമംബർ ദാറ്റ് .(NB സിനിമ നന്ദി ഇല്ലാത്തവരുടെ ലോകം കൂടി ആണ് ട്ടോ .. രഞ്ജിത്തിന്റെ ഏതോ സിനിമയിൽ പറയുന്നത് പോലെ സിനിമ വിജയിക്കുന്നവന്റെ കലയാണ് .. )

ഔട്ട് ഓഫ് സിലബസ്, അപ്പവും വീഞ്ഞും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സി വിശ്വനാഥന്‍ വിശ്വന്‍.