17 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സി ഐ ഡി മൂസ’ വരുന്നു


ഇന്ന് വൈകുന്നേരം വരുന്നു എന്ന ആമുഖത്തോടെയാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. സി.ഐ.ഡി മൂസയുടെ നിഴല്‍ പോലെയുള്ള പോസ്റ്ററും, 17 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുകയാണ് എന്ന തലക്കെട്ടും കണ്ടതോടെ ആരാധകരും സി.ഐ.ഡി മൂസയാണെന്നുറപ്പിച്ച് കഴിഞ്ഞു. ലോക ആനിേേമഷന്‍ ദിനമായ ഇന്ന് ബി.എം.ജി ആനിമേഷന്‍ സി.ഐ.ഡി മൂസയുടെ ആനിമേഷന്‍ പതിപ്പുമായെത്തുകയാണെന്നാണ് സൂചന. അതേസമയം സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗമാണോ എന്ന സംശയവും ആരാധകരുന്നയിക്കുന്നുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പോജിലൂടെ ചിത്രത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുക. ഒരു ചിത്രം പോസ്റ്റ് ചെയ്ത് അവന്‍ തിരിച്ചു വരുന്നുമാത്രമാണ് കുറിച്ചിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗ്രാന്റ് പ്രൊഡക്ഷന്റെ ബാനറില്‍ സി ഐ ഡി മൂസ എത്തിയത്.