ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ആണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.പൃഥ്വിരാജും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്ന് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.
കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുവധിക്കാത്ത സാഹചര്യത്തില്‍ 7 ഒാളം സിനിമകളുടെ ഷൂട്ടിങ് കേരളത്തിന് പുറത്താണ് തീരുമാനിച്ചിരിക്കുന്നത്.ഈ പശ്ചാതലത്തില്‍ കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഇന്നലെ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല എന്നും വ്യക്തമാക്കിയാണ് ഫെഫ്ക മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുന്നത്. ര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.