
ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ നായികയായി മലയാളികളുടെ പ്രിയനടി നിത്യാ മേനോന്‍ എത്തുന്നു. ആമസോണിന്റെ സൂപ്പര്‍ഹിറ്റ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒരുമിക്കുന്നത്.
താന്‍ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിതെന്നും ഏറെ പ്രതീക്ഷയോടെയാണ് ഈ അവസരത്തെ നോക്കിക്കാണുന്നതെന്നും നിത്യ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല. ബ്രീത്ത് ഒരുക്കിത്തരുന്നത് വലിയ ക്യാന്‍വാസാണ്. ഒരു അഭിനേത്രിയെന്ന നിലയ്ക്ക് വളരെ തൃപ്തിയോടെയാണ് വെബ് സീരീസിലേക്ക് കടക്കുന്നതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. ബ്രീത്തിന്റെ ഒന്നാം സീസണില്‍ മാധവനും അമിത് സാധും സപ്നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്.