”യോഗാ ദിനം ഇതിലും നന്നായി എങ്ങനെ ചെലവഴിക്കും..?” അന്താരാഷ്ട്ര യോഗ ദിനം ശില്‍പ ഷെട്ടി ചിലവഴിച്ചതിങ്ങനെ..

ലോകം ഒന്നാകെ അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജവാന്മാരെ യോഗക്കായി അഭ്യസിപ്പിക്കുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇന്ത്യ ഗെയ്റ്റിനടുത്ത് വെച്ച് നടത്തിയ യോഗ ക്യാമ്പില്‍ താരത്തിനൊപ്പം സി ഐ എസ് എഫ്, സി ആര്‍ പി എഫ്, എന്‍ സി സി കേഡറ്റ്‌സും ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ 7 മണിയോടെ തുടങ്ങിയ ക്യാമ്പില്‍ ‘പ്രാണയാമ’ എന്ന യോഗയാണ് ശില്‍പ ജവാന്മാരെ പരിശീലിപ്പിച്ചത്. തന്റെ ഇന്‍സ്റ്റ്ഗ്രാം പേജിലൂടെ താരം ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.