മുതിര്‍ന്ന ബോളിവുഡ് നടന് ഋഷി കപൂര്‍ (67) വയസില്‍ അന്തരിച്ചു. നടനെ മുംബൈയിലെ എച്ച്. റിലയന്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഒരു ദിവസം മുമ്പ് ജ്യേഷ്ഠന് രണ്‍ദീര്‍ കപൂര്‍ പറഞ്ഞിരുന്നു. ക്യാന്‍സര്‍ ബാധിച്ച അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നുമാണ് രണ്‍ദീര്‍ പറഞ്ഞു. നടന് ഇര്ഫാന് ഖാന്റെ നിര്യാണത്തിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ട്വിറ്ററിലൂടെ ഋഷി കപൂറിന് നടന് അമിതാഭ് ബച്ചന് ട്വിറ്ററില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്.
ഒരു വര്‍ഷത്തോളമായി യുഎസില്‍ ക്യാന്‍സറിന് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സ കഴിഞ്ഞ് താരം കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദില്ലിയിലെ കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധയുണ്ടെന്ന് റിഷി കപൂര്‍ പറഞ്ഞിരുന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ശവെ ഷി കപൂര്‍ ഏപ്രില്‍ 2 മുതല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ഹോളിവുഡ് ചിത്രമായ ദി ഇന്റേണിന്റെ റീമേക്കായ തന്റെ അടുത്ത പ്രോജക്റ്റ് താരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ മുഖ്യവേഷത്തല് ദീപിക പദുക്കോണായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.
ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരാ നാം ജോക്കര്‍ ആണ്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.