“ദേ ചേട്ടാ പിന്നേം ഓറഞ്ച്”…..; ‘ഷാരുഖ് ഖാൻ ജിഹാദി! ദീപികയെ കരുവാക്കുന്നു, ആ സീൻ ഒഴിവാക്കിയില്ലെങ്കിൽ ബഹിഷ്കരിക്കും’; ‘കിങ്ങി’നെതിരെ ബിജെപി

','

' ); } ?>

ഷാരുഖ് ഖാനും മകൾ സുഹാന ഖാനും ഒന്നിക്കുന്ന വൻകിട ചിത്രം ‘കിങ്’ റിലീസിന് മുൻപേ വൻ വിവാദത്തിലേക്ക്. ചിത്രത്തിലെ ‘തൂ മിൽ ജായേ’ എന്ന ഗാനരംഗത്തിൽ നടി ദീപിക പദുക്കോൺ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് നൃത്തം ചെയ്തതിനെതിരെ കടുത്ത പ്രതിഷേധവും ബോയ്കോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തി. ഡൽഹി പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ രവി നേഗിയാണ് സിനിമയ്ക്കും ഷാരുഖ് ഖാനുമെതിരെ പരസ്യ ഭീഷണിയുമായി രംഗത്തുവന്നത്.

ഗാനത്തിൽ നിന്നുള്ള വിവാദ രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ‘കിങ്’ സിനിമയ്ക്കെതിരെ രാജ്യവ്യാപക ബഹിഷ്കരണത്തിന് നേതൃത്വം നൽകുമെന്നാണ് എംഎൽഎയുടെ മുന്നറിയിപ്പ്. സനാതന ധർമ്മ വിശ്വാസങ്ങളെയും ചിട്ടകളെയും വ്രണപ്പെടുത്തുന്ന രീതിയിലാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും ദീപികയെ ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ച രവി നേഗി, നടൻ ഷാരുഖ് ഖാനെതിരെയും അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.

ഇതിനു പിന്നിൽ ഈ ജിഹാദികളാണ്. ഞാൻ ഷാരുഖ് ഖാനെ ഒരു ജിഹാദി എന്ന് വിളിക്കും. ഞങ്ങൾ വിശ്വസിക്കുന്ന സനാതന ധർമ്മത്തിൽ, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് അശ്ലീലമായി നൃത്തം ചെയ്യുന്ന രീതിയില്ല. ദീപികയെ കരുവായി ഉപയോഗിക്കുകയാണ്.- രവി നേഗി ആരോപിച്ചു.

അതേസമയം, സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ നിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. എംഎൽഎയുടെ നിലപാടിനെ അനുകൂലിച്ചും രൂക്ഷമായി പരിഹസിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. മുൻപ് 2023-ൽ പുറത്തിറങ്ങിയ ‘പഠാൻ’ എന്ന ഷാരുഖ് ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ധരിച്ച ഓറഞ്ച് വസ്ത്രവും സമാനമായ രീതിയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് സാധ്യത കല്പിക്കപ്പെടുമ്പോഴും ഡിസംബർ 24-ലെ റിലീസിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്. ഷാരുഖിനും ദീപികയ്ക്കും പുറമേ സുഹാന ഖാന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം കൂടിയായ ചിത്രത്തിൽ അഭിഷേക് ബച്ചൻ, റാണി മുഖർജി, അർഷാദ് വാർസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഡിസംബർ 24 ന് ആണ് ‘കിങ്’ റിലീസ് ചെയ്യുന്നത്. ഷാരുഖിനും ദീപികയ്ക്കും പുറമേ അഭിഷേക് ബച്ചൻ, റാണി മുഖർജി, അർഷാദ് വാർസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതോടൊപ്പം ഷാരുഖിന്റെ മകൾ സുഹാന ഖാൻ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.