‘ബിരിയാണി’ തീയറ്ററുകളിലേക്ക്

കനി കുസൃതിക്ക് സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത ചിത്രം ബിരിയാണി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 26ന് ചിത്രം തീയറ്ററുകളിലെത്തും.

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ബിരിയാണി’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സജിന്‍ ബാബു ആണ് നിര്‍വ്വഹിക്കുന്നത്.സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.