ബാക്ക് പോക്കേഴ്‌സിന് ഒ.ടി.ടിയില്‍ പ്രേക്ഷക പ്രശംസ

ബാക്ക് പോക്കേഴ്‌സ് എന്ന ജയരാജ് ചിത്രം ഒ.ടി.ടി റിലീസായി എത്തി. പ്രേക്ഷകര്‍ നല്ല ചിത്രമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.
റൂട്ട്‌സ് വീഡിയോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസായത്. കാളിദാസ് ജയറാമിനൊപ്പം കാര്‍ത്തിക നായര്‍ എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെത്തിയത്.
റൂട്ട്‌സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ‘ബാക്ക്പാക്കേഴ്‌സ്’ എന്ന പ്രത്യേകതയുമുണ്ട്. ക്യാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്റേയും യുവതിയുടേയും ജീവിതവും പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാളിദാസ് ജയറാം ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ എത്തുകയാണ് സിനിമയില്‍. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ ഇതിനകം സോഷ്യല്‍മീഡിയയിലൂടെ ഏവരും ഏറ്റെടുത്തിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ.സുരേഷ് കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.