‘കേരളം ബിനീഷിനോടൊപ്പം നില്‍ക്കണം’; ഹരീഷ് പേരടി

','

' ); } ?>

കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചതിനെതിരെ വന്‍പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ശക്തമാവുന്നത്. നിരവധിപേരാണ് അനില്‍ രാധാകൃഷ്ണ മേനോനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം തന്റെ പ്രതിഷേധം പങ്കുവെച്ചത്.

‘ഇനി പ്രകാശനം ചെയാനിരിക്കുന്ന എല്ലാ കോളേജ് മാഗസിനുകളും ബിനിഷിനെ കൊണ്ട് ചെയ്യിപ്പിച്ച് കേരളം ബിനിഷിനോടൊപ്പം നില്‍ക്കണം..മതമല്ല, മതമല്ല പ്രശ്‌നം. ഞാനും ഒരു മനുഷ്യനാണ്’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മാതാവ് സന്ദീപ് സേനന്‍ എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിരുന്നു. അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടി എടുക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.