ബിക്കിനിയില്‍ തിളങ്ങി സംയുക്ത മേനോന്‍

നടി സംയുക്ത മേനോന്‍ ബിക്കിനിയില്‍ തിളങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. പോപ്‌കോണ്‍ ആണ് സംയുക്തയുടെ ആദ്യ സിനിമ. 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയാലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തീവണ്ടി എന്ന ചിത്രത്തിലെ സാരിയും ചുരിദാറും ചുറ്റിയ നാടന്‍ പെണ്‍കൊടി ദേവിയില്‍ നിന്നും പെട്ടെന്നാണ് സംയുക്ത മാറി തുടങ്ങിയത്. ആ വേഷം ചെയ്ത സംയുക്ത മേനോന്‍ പിന്നീട് ഒട്ടേറെ മോഡേണ്‍ മേക്കോവറുകള്‍ നടത്തിയിരുന്നു. മോഡേണ്‍ വസ്ത്രങ്ങളും ഷോര്‍ട്ട് തലമുടിയുമായി സംയുക്ത എത്തി. എന്നാലിപ്പോള്‍ അന്യഭാഷാ നടിമാര്‍ കയ്യടക്കിവാണ ബിക്കിനി ലുക്കിലും സംയുക്ത പയറ്റിക്കഴിഞ്ഞു. താരം വെയ്റ്റ് കുറച്ചുള്ള ഫോട്ടോസ് നേരത്തെ വൈറലായിരുന്നു. ജിംനേഷ്യത്തില്‍ നിന്നുള്ള വര്‍ക്ക് ഔട്ട് വീഡിയോകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇന്‍സ്റ്റയിലെ ഏറ്റവും പുതിയ ചിത്രത്തില്‍ ഫ്‌ലോറല്‍ ബിക്കിനി ധരിച്ചുളള സംയുക്തയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സ്വിമ്മിംഗ് പൂളില്‍ പോസ് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തോട്ടു വന്നിട്ടുള്ളത്. ഇതിനു മുന്‍പ് അടുത്ത ചിത്രം ‘എരിഡ’യില്‍ സീമയുടെ ‘അവളുടെ രാവുകളിലെ’ ലുക്കിനെ അനുസ്മരിപ്പിക്കും വിധം ഗ്ലാമറസ് മേക്കോവര്‍ നടത്തിയിരുന്നു. യവന കഥകളിലെ അതിജീവനത്തിന്റെ നായികയുടെ കഥ പറയുകയാണ് വി.കെ. പ്രകാശിന്റെ പുതിയ ചിത്രം. ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ‘എരിഡ’യുടെ അവതരണം എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. തീവണ്ടി, ലില്ലി, വൂള്‍ഫ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആണും പെണ്ണും എന്ന സിനിമയിലെ സാവിത്രി എന്ന സിനിമയിലെ സാവിത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് താരമെത്തിയത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന താരം തനിയ്ക്ക് ഏത് വേഷവും ഇണങ്ങുമെന്ന് സോഷ്യല്‍മീഡിയയിലൂടെ തെളിയ്ക്കുകയാണ്.