
സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ ചിത്രം ഒറ്റക്കൊമ്പനില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തും. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു മേനോന്‍ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്.സുരേഷ് ഗോപിയുടെ 250ാം ചിത്രവുമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ.ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.