‘തലയുണ്ട്, ഉടലില്ല ‘ബിജു മേനോന്റെ പുതിയ ചിത്രം


സുഗീതിന്റെ സംവിധാനത്തില്‍ ബിജു മേനോനെ നായകനാക്കി ചിത്രം ഒരുങ്ങുന്നു.വീണ്ടും പൊലീസ് വേഷത്തിലാണ് താരം സിനിമയിലെത്തുന്നത് .സോമന്‍ നാടാര്‍ എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുക‌ .തലയുണ്ട്, ഉടലില്ല എന്നാണ് ചിത്രത്തിന്റെ പേര്‌.ദിലീപ് പൊന്നപ്പനും പ്രേം രാധാകൃഷ്ണനുമാണ് തിരക്കഥ.കോവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങുമെന്നും ബിജു മേനോന്‍ ഫേസ് ബുക്കില്‍ കുറിച്ചു.