ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് തേടിയ ബിജു മേനോനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ ആണെന്ന് ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌നേഹപൂര്‍വ്വം സുരേഷ് ഗോപി എന്ന പേരില്‍ നടത്തിയ പരിപാടിക്കിടയിലായിരുന്നു സുരേഷ് ഗോപിയെക്കുറിച്ച് തൃശ്ശൂരിന്റെ ഭാഗ്യമായിരിക്കും അദ്ദേഹമെന്ന് ബിജു മേനോന്‍ പറഞ്ഞത്. ഏത് സമയത്തും എന്ത് കാര്യത്തിനെക്കുറിച്ച് പറയാനായും അദ്ദേഹത്തെ വിളിക്കാമെന്നും തനിക്ക് ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹമെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് എത്തിയതിന് ബിജു മേനോനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നത്.