ബിഗ് ബോസ് താരം ഡോ.രജിത് കുമാര്‍ സിനിമയിലേക്ക്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറിന് സിനിമയിലേക്ക് ക്ഷണം. ആലപ്പി അഷ്‌റഫിന്റെ കഥ തിരക്കഥയില്‍ പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് രജിത്തിന് ക്ഷണം. ആലപ്പി അഷ്‌റഫ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേയ്ക്ക്. ഫീല്‍ ഫഌയിംഗ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷ്‌റഫിന്റെ കഥ, തിരക്കഥ എഴുതി പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ക്രേസി ടാസ്‌ക്’.

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടര്‍ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സംവിധായകന്‍. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.