സംവിധായകരായി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും

നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സിനിമ സംവിധാനം രംഗത്തേക്ക്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ സംവിധാന വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും നിര്‍വഹിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണുവും ചേര്‍ന്നാണ്. അടുത്ത വര്‍ഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.