പ്രധാനമന്ത്രിയും നടന്‍ രജനീകാന്തും തന്റെ രണ്ടുകണ്ണുകള്‍ പോലെ; അര്‍ജുന മൂര്‍ത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ രജനീകാന്തും തന്റെ രണ്ടുകണ്ണുകള്‍ പോലെയെന്ന് അര്‍ജുന മൂര്‍ത്തി. രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ നിന്ന് രാജിവച്ചാണ് അര്‍ജുന മൂര്‍ത്തി രജനീകാന്തിനൊപ്പം പുതിയ പാര്‍ട്ടി രൂപവത്കരണത്തിനായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നമാണ് രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്മാറാന്‍ കാരണമെന്നും അര്‍ജുന മൂര്‍ത്തി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ബഹുമാനത്തോടെയാണ് താന്‍ കാണുന്നത്. ദേശീയതലത്തില്‍ ഇന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേല്‍ക്കുന്നു. തമിഴ്‌നാടിനുവേണ്ടി നല്ലതുചെയ്യാന്‍ കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേര്‍ന്നത്. ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമില്ലാതെതന്നെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രജനികാന്ത്. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം താനുണ്ടാകുമെന്നും ബിജെപിയിലേക്ക് തിരിച്ചുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.