ഷെയിന്‍ നിഗം നായകനായെത്തുന്ന ഭൂതകാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിവിട്ടു. ജനുവരി 21 ന് സോണി ലിവ്വിലൂടെ ചിത്രം പ്രേക്ഷകരില്‍ എത്തും. ഒരു മരണവും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ അമ്മയും മകനുമായി ആണ് ഷെയിന്‍ നിഗവും രേവതിയും എത്തുന്നത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദും പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. ഡിപ്രെഷന്‍, ഇന്‌സോമിനിയ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു മരണത്തിന് ശേഷം ഒരു അമ്മയും മകനും കടന്ന് പോകുന്ന അവസ്ഥയെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.
ഷെയിനിനെയും രേവതിയെയും കൂടാതെ സൈജു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേല്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാലാണ്. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റര്‍. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
ഷെയിന്‍ നിഗം പ്രധാന കഥാപാത്രമായെത്തുന്ന ബര്‍മൂഡയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.