25 കോടിയും കടന്ന് ‘അജഗജാന്തരം’

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ അജഗജാന്തരത്തിന്റെ കളക്ഷന്‍  25 കോടി കഴിഞ്ഞെന്നുള്ള വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായി എത്തിയ ചിത്രമായിരുന്നു ആജഗജാന്തരം. 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആജഗജാന്തരം. ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസിനെ കൂടാതെ അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്,അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് .ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

ഒരു പക്കാ ആക്ഷന്‍ എന്റര്‍ടൈനറായാണ് ചിത്രം എത്തിയത്. ‘ഒള്ളുള്ളേരു’ എന്ന ഗാനത്തിന് തീയേറ്ററിലും സോഷ്യല്‍ മീഡിയയിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്,ജെല്ലിക്കട്ട് എന്നി ചിത്രങ്ങളിലൂടെയാണ് ആന്റണി വര്‍ഗീസ് പ്രേക്ഷകര്‍ക്ക് സുപരിചിതനീകുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പന്‍ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പന്‍ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയ ജെല്ലിക്കട്ടിന്റെ കഥ, എസ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയാണ്. 2019 – ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചു.2019 ഒക്ടോബര്‍ 4-ന് ചലച്ചിത്രം പുറത്തിറങ്ങി. 93ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തില്‍ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്‌കാര്‍ എന്‍ട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രം ആണിത്.