
നടി ഭാനുപ്രിയയുടെ ചെന്നൈ ടി. നഗറിലുള്ള വീട്ടില്‍ റെയ്ഡ്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി.
പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്താണെന്നും അച്യുത റാവോ പറയുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞു. ഇതിന് മുന്‍പ് 14 വയസുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.