വൈറലായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിന്റെ പുതിയ ട്രെയ്‌ലര്‍…

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന അവസാന ചിത്രത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ വേര്‍പിരിഞ്ഞുപോയതിന്റെ വിഷമത്തിലാണ് ആനിമേഷന്‍ കമ്പനിയായ മാര്‍വെല്‍ കോമിക്‌സിന്റെ പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് പ്രതീക്ഷയായി അവഞ്ചേഴ്‌സ് നിരയിലെ
പുതിയ ചിത്രമായ ‘എന്‍ഡ് ഗെയിം’ എന്ന അവസാന ഭാഗത്തിന്റെ ഗംഭീരമായ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് മാര്‍വെല്‍. ആനിമേഷന്‍ പ്രേമികളായ എല്ലാവര്‍ക്കും ശുഭപ്രതീക്ഷ നല്‍കിക്കൊണ്ട് മാര്‍വെല്‍ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും റിലീസ് ഡെയ്റ്റും പുറത്ത് വിട്ടിരിക്കുകയാണ് . ” സം പീപ്പിള്‍ മൂവ് ഓണ്‍ ബട്ട് നോട്ട് അസ് ” എന്ന ടാഗ് ലൈനോടെയാണ് പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 26ന് തിയ്യേറ്ററുകളിലെത്തും. തങ്ങളുടെ എല്ലാ സോഷ്യല്‍ അക്കൗണ്ടുകളിലൂടെയും മാര്‍വെല്‍ ട്രെയലര്‍ പുറത്ത് വിട്ടിട്ടുണ്ട്. ട്രെയ്‌ലര്‍ എന്നാല്‍ യൂട്യൂബില്‍ പുറത്തിറങ്ങിയിട്ടില്ല.

ഞായറാഴ്ച അറ്റ്‌ലാന്റയിലെ മേഴ്‌സിഡീസ് ബെന്‍സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സൂപ്പര്‍ ബോള്‍ കപ്പിനിടയിലാണ് ട്രെയ്‌ലര്‍ റിലീസ് നടന്നത്. ട്രെയ്‌ലര്‍ കാണാന്‍ മാത്രമായി സൂപ്പര്‍ ബോവ്ള്‍ കപ്പ് കണ്ടവരുമുണ്ട്. ആന്തണി റസ്സോ, ജോ റസ്സോ എന്നിവരുടെ സംവിധാനത്തില്‍ ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മിക്ക്ഫീലി എന്നിവരുടെ കഥയിലാണ് ചിത്രമൊരുങ്ങുന്നത്. അന്തരിച്ച പ്രശസ്തനായ മാര്‍വെല്‍ എഴുത്തുകാരന്‍ സ്റ്റാന്‍ ലീയുടെ പേരും കഥയെഴുതിയവരോടൊപ്പം അണിയറപ്പ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്. പഴയ ചിത്രത്തിലെ താരങ്ങളായ ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡോവ്ണി ജൂനിയര്‍, സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍, പോള്‍ റഡ്ഡ്, ജെറമി റെന്നര്‍, മാര്‍ക്ക് റഫല്ലൊ, ക്രിസ് ഇവാന്‍സ്,
എന്നിവര്‍ക്കൊപ്പം ക്യാപറ്റന്‍ മാര്‍വെല്‍ എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രീ ലാഴ്‌സണും ചിത്രത്തിലെത്തുമെന്നാണ് സൂചനകള്‍. ക്യാപ്റ്റന്‍ മാര്‍വെലും മാര്‍ച്ച് 8ന് തിയ്യേറ്ററുകളിലെത്തുന്നുണ്ട്.

പുതിയ ട്രെയ്‌ലര്‍ കാണാം..