ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ ബംഗാളി നടൻ മുങ്ങി മരിച്ചു; ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

','

' ); } ?>

ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ ബംഗാളി നടൻ രാഹുല്‍ അരുണോദയ് ബാനര്‍ജി മുങ്ങിമരിച്ചു. 43 വയസ്സായിരുന്നു. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ ഇന്നലെ ആയിരുന്നു സംഭവം. വെള്ളത്തിന് അടിയിലുള്ള എന്തിലോ അദ്ദേഹം കുരുങ്ങുകയായിരുന്നുവെന്നും, ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹതാരം ദിഗാന്ത ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒഡിഷ പൊലീസിനോട് അന്വേഷിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് തങ്ങള്‍ കേസ് എടുത്തിട്ടുണ്ടെന്നും ദിഘ പൊലീസ് അറിയിച്ചു. രാഹുല്‍ ബാനര്‍ജി അഭിനയിച്ചിരുന്ന ടിവി പരമ്പരയുടെ അണിയറക്കാരോടും മറ്റഅ ദൃക്സാക്ഷികളോടും പൊലീസ് സംസാരിക്കുന്നുണ്ട്.

“വെള്ളത്തിന് അടിയിലുള്ള എന്തിലോ അദ്ദേഹം കുരുങ്ങുകയായിരുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അദ്ദേഹം അപായത്തില്‍ പെടുന്നുവെന്ന് കണ്ട് എല്ലാവരും നിലവിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ കരയിലേക്ക് എത്തിച്ചു. ഉടന്‍ ദിഘ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.”ദിഗാന്ത ബാഗ്ചി പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ നടന്‍റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ബംഗാളി വിനോദ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്ന് മമത ബാനര്‍ജി പറഞ്ഞു.

ബംഗാളി സിനിമകളില്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രശസ്തനായ രാഹുല്‍ ബാനര്‍ജി ഏറെക്കാലമായി സീരിയലുകളിലെയും സജീവ സാന്നിധ്യമാണ്. 2008 ല്‍ പുറത്തിറങ്ങിയ ചിരോദിനി തുമി ജേ അമര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അദ്ദേഹം തുമി അസ്ബെ ബോലേ (2014), സുല്‍ഫിഖര്‍ (2016), ബ്ലോംകേഷ് ഗോത്രോ (2018), ദി അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് (2025) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.