
ഇന്റർകാസ്റ്റ് വിവാഹത്തെക്കുറിച്ചും അതിനെത്തുടർന്ന് കുടുംബത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ചും മനസുതുറന്ന് നടി ബീന ആന്റണി. തന്റെ വിവാഹത്തിന് അപ്പച്ചന് എതിർപ്പില്ലായിരുന്നുവെന്നും മതാചാരങ്ങളോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നുവെന്നും നടി വ്യക്തമാക്കി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി തന്റെ മുൻകാല അനുഭവങ്ങൾ പങ്കുവെച്ചത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ ബീന ആന്റണിയുടെ ഇന്റർകാസ്റ്റ് വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ നടി, തന്റെ അപ്പച്ചന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞു. തന്നെ കന്യാസ്ത്രീയാക്കാൻ പലരും വന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ അതിനോട് അപ്പച്ചന് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും ബീന ആന്റണി ഓർത്തെടുത്തു.
“സ്ത്രീകൾക്ക് കല്യാണം കഴിഞ്ഞാൽ സപ്പോർട്ട് വേണ്ട സമയം ആണ്. ഭർത്താവിന്റെ പക്കൽ നിന്നും അവരുടെ വീട്ടുകാരുടെ പക്കൽ നിന്നും. മനു ഓർത്തോഡോക്സ് ഹിന്ദു ഫാമിലിയിൽ നിന്നാണ് വരുന്നത്. എന്നെ കല്യാണം കഴിക്കുന്ന എന്നത് വലിയ ടാസ്ക് ആയിരുന്നു അന്ന്. പക്ഷെ ഡാഡി സമ്മതിച്ചു. ഇന്റർകാസ്റ്റ് ആണ് പ്രശ്നമാകും എന്ന് ഡാഡി പറഞ്ഞപ്പോൾ കാസ്റ്റ് ഒന്നും മാറ്റില്ല എന്ന് മനു പറഞ്ഞു. കല്യാണം കഴിപ്പിക്കുന്നില്ല എങ്കിൽ ഇങ്ങനെ തന്നെ പൊക്കോളാം എന്ന് മനു പറഞ്ഞത് ഡാഡിക്ക് പ്രശ്നമായി. പക്ഷേ എന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്റെ അപ്പച്ചന് മതം ഇഷ്ടമല്ല. പള്ളിയിൽ പോകുന്നതൊന്നും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ കൊയറിലൊക്കെ ഉള്ള ആളായിരുന്നു.” ബീന ആന്റണി പറഞ്ഞു.
“ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആയിരുന്നു. എന്നെ പള്ളിക്കാർ കന്യാസ്ത്രീ ആക്കാൻ ചോദിച്ചു. എനിക്കും അതിന് സമ്മതമായിരുന്നു. എന്നാൽ അപ്പച്ചൻ അത് നടക്കില്ലെന്ന് പറഞ്ഞു. എന്റെ മക്കളിൽ ആരെയും കന്യാസ്ത്രീ ആക്കില്ലെന്ന് പറഞ്ഞു. ചേച്ചിയുടെ കല്യാണത്തിന് ആണ് അദ്ദേഹം ആകെ പള്ളിയിൽ കയറി ഞാൻ കണ്ടിട്ടുള്ളത്. കിടിലൻ ആന്റണി എന്നായിരുന്നു അപ്പച്ചനെ വിളിച്ചിരുന്നതും. അപ്പച്ചനെ പേടിച്ച് എന്നെ ആരും ലൈനടിക്കുക പോലും ചെയ്തിട്ടില്ല.” ബീന ആന്റണി കൂട്ടിച്ചേർത്തു.
ചിദംബരം ഒരുക്കിയ ബാലനിൽ ഗംഭീര പ്രകടനമാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നടിയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം. ചിത്രത്തിൽ ഷംനതാ എന്ന കഥാപാത്രം ചെയ്ത ഞെട്ടിച്ചിരിക്കുകയാണ് ബീന ആന്റണി. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ‘ബാലന്‍ ദി ബോയ്’ അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.