ജയ ജയ ജയ ജയഹേക്ക് ശേഷം പുതിയ ചിത്രവുമായി ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ് , നായകനായി ബേസില്‍

2022 ല്‍ പുറത്ത് വന്ന മലയാള സിനിമകളില്‍ വച്ചേറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് തന്നെയാണ് ‘ജയ ജയ ജയ ജയഹേ ‘ നേടിയത്. സര്‍പ്രൈസ് ഹിറ്റായി മാറിയ ജയ ജയ ജയ ജയഹേക്ക് കേരളത്തിനു പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യയരും ഗണേഷ് മേനോനും ചേര്‍ന്നാണ് ജയ ജയ ജയ ജയഹേ നിര്‍മ്മിച്ചത്. സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സന്‍ ആയിരുന്നു സഹ നിര്‍മ്മാതാവ്. സൂപ്പര്‍ ഹിറ്റായ ജാനേമന്‍ എന്ന സിനിമയും ചിയേര്‍സ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മിച്ചത്.

ജയ ജയ ജയ ജയഹേക്ക് ശേഷം പുതിയ ചിത്രവുമായി ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന ‘ ഫാലിമി ‘ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ജയ ജയ ജയ ജയഹേ യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോസഫ് ‘ഫാലിമി ‘ യിലും പ്രധാന വേഷങ്ങളിലൊന്ന് കൈയാളുന്നു.അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാതാവ്. ആദ്യ ഷെഡ്യൂള്‍ ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം രണ്ടാം ഘട്ട ഷൂട്ടിങ്ങിലേക്ക് കടക്കാനൊരുങ്ങുകയാണ്.

മഞ്ജു പിള്ള, ജഗദീഷ്,മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് മറ്റുള്ള വേഷങ്ങളില്‍. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ജോണ്‍ പി എബ്രഹാം, റംഷി അഹ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്, ഡി ഒ പി – ബബ്ലു അജു,എഡിറ്റര്‍ – നിതിന്‍ രാജ് ആറോള്‍,മ്യൂസിക് – അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍,മേക്ക് അപ് – സുധി സുരേന്ദ്രന്‍,കോസ്റ്റും ഡിസൈനെര്‍ – വിശാഖ് സനല്‍കുമാര്‍,സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍,സൗണ്ട് മിക്‌സിങ് – വിപിന്‍ നായര്‍,ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍ – അനൂപ് രാജ്,പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഐബിന്‍ തോമസ്,ത്രില്‍സ് – പി സി സ്റ്റണ്ട്‌സ്,വാര്‍ത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് – അമല്‍ സി സാധര്‍,ടൈറ്റില്‍ – ശ്യാം സി ഷാജി,ഡിസൈന്‍ -യെല്ലോ ടൂത്ത്