‘ബി’ സ്ത്രീകളുടെ ശരീര രാഷ്ട്രീയവുമായി ബന്ധപ്പെട്ട രചനയാണ് സിനിമയുടേത് ; ശ്രുതി ശരണ്യം

ആറു സ്ത്രീകളുടെ കഥ പറയുന്ന ബി 32 മുതല്‍ 44 വരെ ഏപ്രില്‍ 6 ന് തീയേറ്ററുകളിലെത്തുകയാണ്. ശ്രുതി ശരണ്യമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, ബി.അശ്വതി, റെയ്‌ന രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സ്ത്രീ സുരക്ഷിതം, പരിസ്ഥിതി സൗഹാര്‍ദം, നിലപാടിലൂന്നി 'ബി 32 ടു 44' സിനിമാ ഷൂട്ടിങ്ങുമായി ശ്രുതി, Shruthi Sharanyam, Internal Complaint Committee, Sustainable Cinema ...

അണിയറയിലും അരങ്ങത്തുമായി 30 ഓളം സ്ത്രീകള്‍ പ്രവര്‍ത്തിച്ച  സിനിമയാണിത്. ബി എന്ന പേര് വെറും അക്ഷരമായി മാത്രമല്ല പല ബിംബങ്ങളേയും കൂടിയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ ശരീര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു രചനയാണ് സിനിമയുടേതെന്നും സ്ത്രീകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും ശ്രുതി ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വനിതാസംവിധായകര്‍ക്കായുള്ള സാംസ്‌കാരിക വകുപ്പിന്റെയും കെഎസ്എഫ്ഡിസിയുടെയും പ്രൊഡക്ഷന്‍ സ്‌കീമില്‍ നിര്‍മിക്കപ്പെട്ട ചിത്രമാണ് ബി .