കളിവീണയില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്ന ബാലഭാസ്‌കറിന്റെ പഴയ ഒരു വീഡിയോ ശ്രദ്ധേയമാവുന്നു. കേരളത്തിലെ പ്രശസ്തനായ വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്‌കറിന്റെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്ത മുറ്റത്ത് കളിവീണ വില്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഷാജഹാനില്‍ നിന്ന് വാങ്ങിയ കളിവീണ കൊണ്ട് സ്റ്റേജ് പ്രോഗ്രാമിനിടെ നാദ വിസ്മയം തീര്‍ക്കുന്ന വീഡിയോ നിരവധിപേരാണ് ആസ്വദിച്ചിട്ടുള്ളത്.
ബാലഭാസ്‌കറിന് മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്‌കാര്‍് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ചില ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഒക്ടോബര്‍ 2ന് ഈ ലോകത്തോട് വിടപറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ തന്നെയായിരുന്നു മകളുടെയും മരണം. കവിയും മാധ്യമപ്രവര്‍ത്തകനുമായ ജോയ് തമ്മലം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…
ഈ ‘അശാന്ത ഘട്ട’ത്തിലും അവൻ സംഗീതത്തിലൂടെ സംവദിച്ചുകൊണ്ടിരിക്കുന്നു..അവനിവിടെയുണ്ടെന്ന് അടയാളപ്പെടുത്തുന്നു..അവനൊപ്പമില്ലെന്ന തിരിച്ചറിവ് പരാജയപ്പെട്ടുപോകുന്ന വിസ്മയ സ്പർശമാണ് അവനും
അവന്റെ മാന്ത്രിക സംഗീതവും.❤️❤️❤️
അവനെക്കുറിച്ചുള്ള പുസ്തകത്തിൽ ഷാജഹാൻ ചേട്ടന്റെ കളിവീണയെക്കുറിച്ച് ഞാനെഴുതിയിട്ടുണ്ട്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്ത മുറ്റത്ത് കളിവീണ വിൽക്കുകയും വായിക്കുകയും ചെയ്യുന്ന ഷാജഹാൻ ചേട്ടനിൽ നിന്ന് വാങ്ങിയ കളിവീണ കൊണ്ട് അവൻ നാദ വിസ്മയം തീർക്കുകയാണ്..വീഡിയോ അയച്ചു തന്ന സന്ദീപ് രാജാക്കാടിന് ഹൃദയാഭിവാദ്യം.❤️