ബാലയ്ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

നടന്‍ ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ബാല ഉന്നയിച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ താനുള്‍പ്പെടെ സിനിമയില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നും സ്ത്രീകള്‍ക്ക് മാത്രമാണ് പ്രതിഫലം നല്‍കിയതെന്നും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് താനാണ് ബാലയെ നിര്‍ദ്ദേശിച്ചതെന്നും, പ്രതിഫലമായി ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.എന്റെ ഒരു നല്ല സൂഹൃത്താണ് ബാല അദ്ദേഹത്തിന്റെ സിനിമയില്‍ പ്രതിഫലം വാങ്ങാതെ
ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഈ ഒരു പ്രശ്‌നത്തോടെ സൗഹൃദമെന്തന്ന് ഞാന്‍ പഠിച്ച് തുങ്ങിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.