എഴുപത്തി മൂന്നാമത് ബാഫ്ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴ് അവാര്‍ഡുകളാണ് 1917 സ്വന്തമാക്കിയത്. ജോക്കറിലെ അഭിനയത്തിലൂടെ ഹാക്വിന്‍ ഫിനിക്‌സാണ് മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ജൂഡിയിലെ പ്രകടനത്തിലൂടെ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ബ്രാഡ് പീറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയമാണ് ബ്രാഡ് പീറ്റിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മാര്യേജ് സ്‌റ്റോറിയിലൂടെ ലോറ ഡോര്‍ണ്‍ സഹനടിക്കുള്ള പുരസ്‌കാരവും നേടി. മികച്ച ചിത്രം, മികച്ച ബ്രിട്ടന്‍ സിനിമ എന്നിവയ്ക്കുള്ള പുരസ്‌കാരം 1917നായിരുന്നു. ചിത്രത്തിലൂടെ സാം മെന്റസ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.
സ്‌പെഷ്യല്‍ എഫക്റ്റ്, സൗണ്ട്, ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയവയ്ക്കാണ് 1917 അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. പര്‍സ്യുട്ടിനാണ് മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്‌ക്കാരം. ഫോര്‍ സാമയാണ് മികച്ച ഡോക്യുമെന്ററി.