
നടൻ ബാബുരാജ് അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് പ്രതികരിച്ച് നടി മാലാ പാർവതി. സരിത എസ് നായരുടെ പരാതിയെ തുടർന്നാണ് ബാബുരാജ് പിന്മാറിയതെന്നാണ് മാലാ പാർവതിയുടെ പ്രതിയകരണം. കൂടാതെ അമ്മമ്മയുടെ ആസ്തി അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാല പാർവതി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശിക അടച്ചുതീര്‍ത്തു എന്നുമുള്ള ആരോപണവുമായി സരിത എസ് നായര്‍ നേരത്തെ രംഗത്തുവന്നിരുന്നു.
‘ശ്വേത മേനോനെതിരെയുള്ള പരാതിയിൽ ഗൂഢാലോചന നടന്നുവെന്ന് എനിക്ക് സംശയമുണ്ട്. അതുപോലെ “അമ്മയുടെ” ആസ്തിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. അഞ്ചരകോടി നീക്കിയിരിപ്പ് ഉണ്ടെന്നിരിക്കെ 2 കോടി മാത്രമെന്നും ബാക്കി ഉണ്ടാക്കിയത് ബാബുരാജ് ആണെന്നും തെറ്റിദ്ധരിപ്പിക്കുന്നു. അഡ്ഹോക് കമ്മിറ്റിക്ക് കുടുംബ സംഗമം നടത്താൻ അധികാരമില്ല. ബാബുരാജ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയത് സരിത എസ് നായരുടെ പരാതിയെ തുടർന്നാണ്”; മാലാ പാർവതി പറഞ്ഞു.
മെമ്മറി കാർഡ് വിവാദം ശ്രദ്ധ തിരിക്കാൻ ഉണ്ടാക്കിയ വിവാദമാണ്. ഏഴര വർഷം എവിടെ പോയി ഈ മെമ്മറി കാർഡ്. എന്തുകൊണ്ട് നേരത്തേ പരാതി പറഞ്ഞില്ല. ഒരു ഗ്രൂപ്പിന് അനുകൂലമായ സാഹചര്യം ആത്മാംയിൽ ഉണ്ടായിരുന്നു. ‘അമ്മയുടെ പെൺമക്കൾ ‘ എന്ന വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങാൻ ആരാണ് അവകാശം നൽകിയത്.
പൊന്നമ്മ ബാബു ഇപ്പോൾ പരാതി നൽകിയാൽ കേൾക്കാൻ അമ്മയിൽ ഭരണസമിതി ഇല്ല. പുതിയ ഭരണസമിതി വന്നാൽ ഞങ്ങളും പരാതി നൽകും. കുക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന നറേറ്റീവ് ബോധപൂർവ്വം ഉണ്ടാക്കിയതാണ്. കുറ്റാരോപിതനായ ബാബുരാജ് മത്സരിക്കട്ടെ എന്ന് അൻസിബ പറഞ്ഞത് ശരിയായില്ല. ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി