നടന്‍ ബാബുരാജും മരക്കാറില്‍ രാജകീയ വേഷത്തില്‍….

താരനിരകൊണ്ടും കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകൊണ്ടും സമൂഹമാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയാവുകയാണ് പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം. ചിത്രത്തിലെ തങ്ങളുടെ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ നടന്‍ മോഹന്‍ ലാലും സിദ്ദിഖും പങ്കുവെച്ചതിന് പിന്നാലെയാണ് നടന്‍ ബാബുരാജ് ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒരു രാജ ഉപദേശകനെ ഓര്‍മ്മിപ്പികുന്ന വേഷമാണ് ബാബുരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച ഫോട്ടോയില്‍ ധരിച്ചിട്ടുള്ളത്.

ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ നടന്‍ തന്നെ മുന്നോട്ട് വന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു ചെറിയ ആശ്വാസം നല്‍കിയിരിക്കുന്നത്. ഇവരെക്കൂടാതെ ബോളുവുഡ് താരം സുനില്‍ ഷെട്ടി, മലയാളി നടന്മാരായ മുകേഷ്, പ്രണവ് മോഹന്‍ലാല്‍, പ്രമുഖ നടന്മാരായ മധു, നെടുമുടി വേണു, തമിഴ് അഭിനേതാക്കളായ പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍ സാര്‍ജ എന്നിവരും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ഷൂ്ട്ടിങ്ങ് ഇപ്പോള്‍ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് പുരോഗമിക്കുകയാണ്. ബാബുരാജ് പങ്കുവെച്ച ഫോട്ടൊ കാണാം..