പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിനൊരുങ്ങി ബാഹുബലി

','

' ); } ?>

പത്തു വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ആദ്യ ഭാഗവും രണ്ടാം ഭാഗവും ഒന്നിച്ച് ഒരൊറ്റ ചിത്രമായിട്ടായിരിക്കും തീയേറ്ററുകളിലെത്തുക. ബാഹുബലി ദ എപിക് എന്ന പേരിലാണ് ചിത്രം പ്രദര്ശനത്തിനൊരുങ്ങുന്നത്.

ചിത്രം ഒക്ടോബർ 31നാണ് തീയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.ഒന്നും രണ്ടും ഭാഗങ്ങള്‍ ദൈര്‍ഘ്യംകുറച്ച് ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

2015 ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. പിന്നീട് രണ്ട വർഷങ്ങൾക്ക് ശേഷം 2017 ലാണ് രണ്ടാം ഭാഗം ഇറങ്ങുന്നത്. ആദ്യ ഭാഗം പോലെ ഗംഭീര സ്വീകരണമാണ് രണ്ടാം ഭാഗത്തിനും നേടാനായത്. ഇന്ത്യയിലെ ആദ്യ ആയിരം കോടി ചിത്രമെന്ന നേട്ടവും ബാഹുബലി സ്വന്തമാക്കി. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ പ്രഭാസ്, അനുഷ്ക, തമന്ന, രമ്യ കൃഷ്ണൻ, റാണ ദഗുബട്ടി, നാസർ, സത്യൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.