പേരുകള്‍ ഒഴിവാക്കുക എന്നത് ഒരു കീഴ്‌വഴക്കമായി

','

' ); } ?>

പൂമരം എന്ന ചിത്രത്തിന് വേണ്ടി പെരുമ്പാവൂര്‍ സാര്‍ (പെരുമ്പാവൂര്‍ .ജി. രവീന്ദ്രനാഥ് ) ചിട്ടപ്പെടുത്തിയ സുന്ദരമായ ഒരീണത്തിന് വരികളെഴുതിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ഘോഷം ദുന്ദുബി എന്ന ഗാനംകാവാലം ശ്രീകുമാര്‍, പ്രണവം ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടിയത്. ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് പങ്കുവെച്ച് കൊണ്ട് അഥില്‍ തന്റെ പേരില്ലെന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നു. ‘പേരില്ലാത്തത് അതിപ്പൊള്‍ ഒരു പ്രശ്‌നമല്ല കാരണം. പാട്ടെഴുത്തുകാരന്റെ / കാരിയുടെ സംഗീതസംവിധായകന്റെ / സംഗീതസംവിധായികയുടെ പാട്ടുകാരിയുടെ / പാട്ടുകാരന്റെ ഒക്കെ പേരുകള്‍ തന്റേതല്ലാത്ത കാരണത്താല്‍ ഒഴിവാക്കുക എന്നത് ഒരു കീഴ് വഴക്കമായിട്ടുണ്ടല്ലൊ’ എന്ന് ചോദിക്കുകയാണ് ഹരിനാരായണന്‍. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ.


പൂമരം എന്ന ചിത്രത്തിന് വേണ്ടി പെരുമ്പാവൂർ സാർ (പെരുമ്പാവൂർ .ജി. രവീന്ദ്രനാഥ് ) ചിട്ടപ്പെടുത്തിയ സുന്ദരമായ ഒരീണം അയച്ച് തന്ന് അത് സംസ്കൃതത്തിൽ ഒന്നെഴുതി നോക്കാൻ ആവശ്യപ്പെടുകയായിരുന്നു പ്രിയസുഹൃത്തും ,പൂമരത്തിൻ്റെ സംവിധായകനുമായ എബ്രിഡ് ഷൈൻ .ഗാനസന്ദർഭവും വിവരിച്ചുതന്നു. സംസ്കൃതം ചെറിയ രീതിയിൽ പഠിച്ചിട്ടുണ്ട് അല്ലാതെ ആഴത്തിലുള്ള അവഗാഹമൊന്നുമില്ല. പാട്ടെഴുതാനുള്ള ആവേശവും ,അന്തമില്ലായ്മയും ഒന്നുകൊണ്ടു മാത്രമാണ് ഈ ശ്രമം ഏറ്റെടുത്തത്. ചെറിയച്ഛനായ ബി.കെ. പരമേശ്വരൻ ഉള്ളതുകൊണ്ടാണ് പാട്ടെഴുതി പൂർത്തിയാക്കാനായത്. സർക്കാർ സ്കൂളിൽ സംസ്കൃതാധ്യാപകനായുള്ള നിരവധി കാലത്തെ സേവനത്തിനുശേഷം അടുത്ത കാലത്താണ് അദ്ദേഹം വിരമിച്ചത്. ഈണത്തിനൊപ്പിച്ച് ഒരു വാക്കോ വരിയോ എഴുതിയാൽ സംശയ നിവാരണത്തിനായി ചെറിയച്ഛൻ്റെ അടുത്തേക്ക് ഓടും. അങ്ങനെ ഒരുവിധത്തത്തിൽ പാട്ട് പൂർത്തിയാക്കി. വരികൾ എബ്രിഡ് ഷൈനും, പെരുമ്പാവൂർ സാറിനും അയച്ചു കൊടുത്തു. അവർ ok പറഞ്ഞു. കാവാലം ശ്രീകുമാർ ,പ്രണവം ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്നാണ് ഗാനം പാടിയത്. ഇന്നലെ ഒരു സുഹൃത്ത് അയച്ചു തന്നതാണ് ഈ ലിങ്ക്. ഇത് നിങ്ങളെഴുതിയതാണോ ? എന്ന് ചോദിച്ച് അയാളുടെ സംശയം. ശരിയാണ്, ലിങ്കിൽ പാട്ടെഴുത്തുകാരൻ്റെ പേര് മാത്രം ഈ ലിങ്കിലില്ല. അതിപ്പൊൾ ഒരു പ്രശ്നമല്ല കാരണം. പാട്ടെഴുത്തുകാരൻ്റെ / കാരിയുടെ സംഗീതസംവിധായകൻ്റെ / സംഗീതസംവിധായികയുടെ പാട്ടുകാരിയുടെ / പാട്ടുകാരൻ്റെ ഒക്കെ പേരുകൾ തൻ്റേതല്ലാത്ത കാരണത്താൽ ഒഴിവാക്കുക എന്നത് ഒരു കീഴ്വഴക്കമായിട്ടുണ്ടല്ലൊ. എന്തായാലും പാട്ട് ഒരു ആഘോഷത്തിൻ്റെ പാട്ടാണ്. കേരളത്തെ നയിക്കുന്ന നിയമസഭാ സാമാജികർ സത്യപ്രതിജ്ഞ ചെയ്യുന്ന ഈ ദിനത്തിൽ ഈ ആഘോഷ ഗാനം ഇവിടെ ഇടട്ടെ. സ്നേഹം എബ്രിഡ് ഷൈൻ, പെരുമ്പാവൂർ സർ ഈയൊരു പാട്ടിൽ എന്നെയും ഭാഗമാക്കിയതിന്.

https://youtu.be/qTZnVItFmf8