‘അയ്യപ്പനും കോശിയും’, ടീസര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്

','

' ); } ?>

പൃഥ്വിരാജിനെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയുടെയും ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. അനാര്‍ക്കലിയിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. അയ്യപ്പനും കോശിയും സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ്. അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പന്‍. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരന്‍ കോശി.