‘എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു’, ക്വീന്‍ 2 ഉടന്‍

പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ‘ക്വീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം ഡിജോ അറിയിച്ചിരിക്കുന്നത്. ‘എവിടെ നിര്‍ത്തിയോ, അവിടെ തുടങ്ങുന്നു, ഇത്തവണ ഒറ്റക്കല്ല’ എന്നാണ് ഡിജോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ എത്തുമെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

2 years of Queen …The Special Day <3 ReUniting for another one … എവിടെ നിർത്തിയോ,അവിടെ തുടങ്ങുന്നു …പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല 😇More Updates Soon #QueenTeamReunites

Posted by Dijo Jose Antony on Sunday, January 12, 2020

2018ല്‍ പ്രദര്‍ശനത്തിനെത്തിയ ക്വീനില്‍ ധ്രുവന്‍, എല്‍ദോ മാത്യു, മൂസി, സാം സിബിന്‍, സാനിയ്യ അയ്യപ്പന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചത്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’യാണ് ഡിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.