“ആ സീൻ നീക്കിയില്ലെങ്കിൽ നിയമ നടപടി”; വാഴ 2 വിനെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ

','

' ); } ?>

തങ്ങളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഭാഗം ചിത്രത്തിൽ നിന്നും നീക്കണമെന്നാവശ്യപെട്ട് വാഴ 2 വിനെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റി. സിനിമയിൽ സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്ന ഒരു കഥാപാത്രം അസുഖബാധിതനാകുന്നതായി കാണിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. സീൻ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അറിയിച്ചിരിക്കുന്നത്.

ചിത്രം മികച്ച കളക്ഷനും അഭിപ്രായവും നേടി മുന്നേറുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. നവാഗതനായ സവിൻ സായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വെറും ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചത്. സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ 150 കോടി രൂപയും പിന്നിട്ടു കഴിഞ്ഞു.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ‘ജയ ജയ ജയ ഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻ ദാസ് ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.