എടുത്ത് പറയാൻ മാത്രം കഥയൊന്നും ചിത്രത്തിനില്ല. ജിസ്മയുടെ പ്രകടനത്തിന് കയ്യടി : പൈങ്കിളി സിനിമയുടെ പ്രേക്ഷക വിമർശനം വൈറലാകുന്നു

','

' ); } ?>

ഒടിടി റിലീസായ പൈങ്കിളി സിനിമയ്ക്ക് പ്രേക്ഷകർ നൽകിയ അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നർമ്മത്തിന് പ്രാധാന്യം കൊടുത്ത് ഒരുക്കിയ സിനിമയായത് കൊണ്ട് തന്നെ ഒടിടി റിലീസും പ്രേക്ഷകർ ഏറെ ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്കില്ലെന്ന തരത്തിലുള്ള കമ്മന്റുകളാണ് പ്രേക്ഷകരിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്.
എടുത്ത് പറയാൻ മാത്രം കഥയില്ലെങ്കിലും മനസ് തുറന്ന് ചിരിക്കാനുള്ള വക സിനിമയിലുണ്ടായിരുന്നുവെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടത്.

സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരമാണ് കൂടുതൽ പ്രേക്ഷകരും പറ‌ഞ്ഞതെങ്കിലും എതിര് അഭിപ്രായമില്ലാതെ ഒരുപോലെ പ്രശംസ ലഭിച്ചത് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം ജിസ്മ വിമലിന്റെ പ്രകടനത്തെയായിരുന്നു. നടിയും സോഷ്യല്‍ മീഡിയ താരവും ആകുന്നതിനു മുമ്പ് അവതാരിക കൂടിയായിരുന്നു ജിസ്മ. മലയാള സിനിമയിൽ ഭാവിയിൽ തിളങ്ങാൻ സാധ്യതയുള്ള കലാകാരിയാണ് ജിസ്മയെന്നും കമന്റുകളുണ്ട്. ആര്‍ക്കിടെക്ടായിരുന്നു ജിസ്മ. സിനിമാമോഹം മനസിലുള്ളതുകൊണ്ടുതന്നെ എന്തൊക്കെ ചെയ്തിട്ടും ഒന്നും മനസ്സുറച്ചില്ല. തുടർന്നാണ് ജിസ്മ ആങ്കറിങ്ങിലേക്കിറങ്ങുന്നത്. നടനായ വിമലാണ് ജിസ്മയുടെ ഭർത്താവ്. ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാണ്.

എടുത്ത് പറയാൻ മാത്രം കഥയൊന്നും ചിത്രത്തിനില്ല. പഴയ ഓട്ടോഗ്രാഫ് ബുക്കിൽ എഴുതിയിരുന്ന കുറച്ച് പൈങ്കിളി സാഹിത്യവും കുറച്ച് ക്രിഞ്ചും കുറച്ച് ചളികളും കുറച്ച് കോമഡിയും ഒക്കെ നിറഞ്ഞ ഒരു പടം. ലോജിക്കും കഥയും ഒന്നും ചിന്തിക്കാതെ ചുമ്മാ ഒരു ഫണ്ണിന് കണ്ടിരിക്കാം എന്നല്ലാതെ മറ്റൊന്നും ചിത്രം ഓഫർ ചെയ്യുന്നില്ല. ചില നർമരംഗങ്ങൾ വർക്കായി. കുറച്ച് നാളുകൾക്ക് ശേഷം അത്യാവശ്യം ചിരിക്കാനും പറ്റി എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പൈങ്കിളി തൊണ്ണൂറുകളിൽ വന്നിരുന്ന ജഗദീഷ്-സിദ്ദിഖ് മോഡൽ കോമഡി പടങ്ങളുടെ 2025 വേർഷനാണ്. പക്ഷെ പ്രശ്നം അന്നുണ്ടായിരുന്നത് പോലെയുള്ള സ്വഭാവ നടന്മാരും നടിമാരും ഇന്നില്ലെന്നതാണ്. ഇളകി അഭിനയിക്കേണ്ട രംഗങ്ങൾ വരുമ്പോൾ പലരും ഓവറായി പോകുന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് പ്രതീക്ഷിച്ച റിസൽട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഒട്ടും നിലവാരം പുലർത്തിയില്ലെന്നും പ്രതികരണങ്ങളുണ്ട്.

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. നടൻ ശ്രീജിത്ത് ബാബു ആണ് സിനിമ സംവിധാനം ചെയ്തത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. അത് തന്നെയായിരുന്നു പൈങ്കിളി സിനിമയ്ക്ക് പ്രഖ്യാപനം മുതൽ ജനശ്രദ്ധ ലഭിക്കാൻ കാരണവും. രോമാഞ്ചത്തിലും ആവേശത്തിലും സജിൻ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സജിന്റെ ആദ്യ നായക വേഷം കൂടിയായിരുന്നു പൈങ്കിളിയിലേത്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചതും. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്,