‘തലയാ തനിയെ എടുത്തിട്ട് വന്തിരുന്ന എവളോ സന്തോഷപ്പെട്ടിരിക്കെ..’ അസുരന്റെ ട്രെയ്‌ലര്‍ കാണാം..

','

' ); } ?>

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ധനുഷിന്റെയും മഞ്ജുവിന്റെയും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഉളളത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് മഞ്ജു തന്നെയാണ്.

ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ധനുഷിനും മഞ്ജുവിനും പുറമെ പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തമിഴിലെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളിലെത്തും.