
മലയാള സിനിമയിലെ ഒരു യുവനടന്റെ അടുത്ത് നിന്നും നേരിട്ട ദുഖകരമായ അനുഭവം പങ്കുവെച്ച് ടിനിടോം. “ഞാൻ പ്രധാന കഥാപാത്രം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യാമോ എന്നത് ചോദിച്ചപ്പോൾ ‘എന്റെ റീച്ച് കുറയും ചേട്ടാ’ എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി,” ടിനി ടോം പറഞ്ഞു . ‘പൊലീസ് ഡേ’ എന്ന പുതിയ സിനിമയുടെ ഭാഗമായുള്ള സില്ലി മോങ്ക്‌സിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം അനുഭവം തുറന്നു പറഞ്ഞത്.
“പിന്നെ ഞാൻ ഉടൻ വിളിച്ചത് മമ്മൂക്കയെ ആണ്. അദ്ദേഹത്തിന് വിശദീകരണമൊന്നും വേണ്ട, ഉടനെ പോസ്റ്റർ ഷെയർ ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ മുകളിലായി തന്റെ തന്നെ എന്റെ പോസ്റ്റർ ഉണ്ടായിരുന്നു. എനിക്ക് സന്തോഷം തോന്നി,” അദ്ദേഹം പറഞ്ഞു. കൂടാതെ “സിനിമയിൽ ആദ്യം വിഷമം ഉണ്ടാകുന്നെങ്കിലും പിന്നീട് അതിനേക്കാൾ വലിയ സന്തോഷങ്ങൾ ഉണ്ടാകും,” എന്നും ടിനി ടോം കൂട്ടിച്ചേർത്തു.
“മലയാള സിനിമയിലെ ഏറ്റവും തിരക്ക് കുറഞ്ഞ നടൻ ആരാണ് എന്ന ചോദിച്ചാൽ പറയേണ്ടത് മമ്മൂക്കയെയാണ്. എപ്പോൾ മെസ്സേജ് അയച്ചാലും ഉടൻ മറുപടി ലഭിക്കും. അങ്ങനെ തന്നെയാണ് ലാലേട്ടനും.” “ഇവരാണ് നമ്മുടെ സപ്പോർട്ടിങ് സിസ്റ്റം,” എന്ന് നടി അൻസിബ പറഞ്ഞു.