തരുൺ മൂർത്തിയുമൊത്തുള്ള അടുത്ത ചിത്രം; പ്രതികരിച്ച് ആസിഫ് അലി

','

' ); } ?>

തുടരുമിന്റെ വമ്പൻ വിജയത്തിന് ശേഷം തരുൺ ആസിഫ് അലിയുമൊത്ത് ഒന്നിക്കുന്നു എന്ന വർത്തയ്‌ക്കെതിരെ പ്രതികരിച്ച് ആസിഫ് അലി. ‘തരുൺ മൂർത്തിയുമായി ഒരു സിനിമയ്ക്കായുള്ള ഡിസ്കഷൻ തുടരുന്നുണ്ട്. തരുൺ അടുത്ത് ചെയ്യുന്ന സിനിമയിൽ ഞാനില്ല. പക്ഷെ തരുണുമായുള്ള ഒരു സിനിമ ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹത്തിൽ ഉള്ളതാണ്. അതിനായുള്ള സംസാരങ്ങൾ നടക്കുന്നുണ്ട്’, ആസിഫ് അലി പറഞ്ഞു.

വമ്പൻ താരനിരയുമായാണ് അടുത്ത തരുൺ മൂർത്തി ചിത്രം എത്തുന്നത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നിരുന്നു. ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.