തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്ക ഷെട്ടി അഭിനയിച്ച ‘അരുന്ധതി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ദീപിക പദുക്കോണ്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അനുഷ്‌ക്ക ഷെട്ടി നായികയായി 2008ല്‍ റിലീസ് ചെയ്ത അരുന്ധതി ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത ചിത്രം മൊഴി മാറ്റം ചെയ്ത് ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും എത്തിയിരുന്നു. ഹൊറര്‍ ചിത്രമായ അരുന്ധതിയുടെ ബംഗാളി റീമേക്കും എത്തിയിരുന്നു.
ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം ’83’ എന്ന ചിത്രത്തിലാണ് ദീപിക അഭിനയിക്കുന്നത്. ‘ഛപക്’ ആണ് ദീപികയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.