ഫേസ്ബുക് തിരികെ ലഭിച്ചു; അനൂപ് മേനോന്‍

രണ്ട് ദിവസം മുമ്പാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം. ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എഡിജിപി മനോജ് അബ്രഹാം, മറ്റുളളവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ ആറ് മാസത്തോളമുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകള്‍ എല്ലാം ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തുവെന്നും നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്‌സ് നഷ്ടപ്പെട്ടതായും അനൂപ് അറിയിച്ചു.

അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എഡിജിപി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതര്‍, സൈബര്‍ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകള്‍ എല്ലാം ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തു. നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്‌സും നഷ്ട്ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബര്‍ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിര്‍ദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോള്‍ വ്യാപകമായതിനാല്‍ എല്ലാവരുടെയും ഫോണുകളില്‍ പ്രാമാണ്യ നടപടിക്രമങ്ങള്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ ആണോ എന്ന് പരിശോധിക്കുവാനായി ഉടന്‍ തന്നെ ലൈവില്‍ എത്തുന്നതായിരിക്കും. ഹാക്കര്‍മാര്‍ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകള്‍ സഹിച്ചതിന് നന്ദി. ഒരുപാട് സ്‌നേഹം..വീണ്ടും കാണാം.

 

അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മോഷന്‍ പോസ്റ്റര്‍ ് കഴിഞ്ഞ ദിവസമാണ് റിലീസ്‌ചെയ്തത്. ബിബിന്‍ കൃഷ്ണയാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം.ഒരു ത്രില്ലര്‍ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററില്‍ പ്രധാന താരങ്ങളെ എല്ലാം തന്നെ അവതരിപ്പിക്കുന്നുമുണ്ട്.അനൂപ് മേനോന് പുറമെ രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലിയോണ, ആണ് മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന പദ്മയുടെ ടീസര്‍ പുറത്തിവിട്ടിരുന്നു. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും.ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു.