‘ആര്‍ട്ടിക്കിള്‍ 21’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ആര്‍ട്ടിക്കിള്‍ 21 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.അജു വര്‍ഗ്ഗീസ്,ലെന, ബിനീഷ് കോടിയേരി, എന്നിവര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ അജു വര്‍ഗ്ഗീസിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.അജു വര്‍ഗ്ഗീസ് ത്‌ന്നെയാണ് സമൂഹമാധ്യമത്തിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.നേരത്തെ പുറത്തിവിട്ട ലെനയുടെ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഷ്‌കറാണ്.ഗോപിസുന്ദര്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

View this post on Instagram

Right to Live, not just Survive..

A post shared by Aju Varghese (@ajuvarghese) on